ശ്രേഷ്ഠ ഭാഷയായ മലയാളത്തിനുള്ള ആദരമായി മലയാളത്തിലെ ഹ്രസ്വ ചിത്രങ്ങളുടെ മെഗാ ഫെസ്റ്റിന് കൊച്ചി വേദിയാവുന്നു. മണ്സൂണ് സിനി ഫെസ്റ്റിന്റെ നേതൃത്വത്തിൽ വൈറ്റില ഗോൾഡ് സൂക്ക് മാളിലാണ് ഡിസംബറിൽ അഞ്ചു ദിവസ്സമായി മേള ഒരുക്കുന്നത്.
പ്രദർശനത്തിനൊപ്പം മൽസര വിഭാഗവും ഉണ്ടാവും. പന്ത്രണ്ടാം തരം വരെയുള്ള സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സര വിഭാഗവും ഒരുക്കുന്നുണ്ട്.
സാമൂഹ്യ പ്രസക്തിയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാകി കുട്ടികൾ തന്നെ നിർമിച്ച ഹ്രസ്വ ചിത്രങ്ങൾ മൽസരത്തിനായി സമർപ്പിക്കാം . 2014 നവംബർ 15 ന് മുൻപായി എൻട്രികൾ സമർപ്പിക്കുക. സ്കൂൾ വിഭാഗത്തിന് എൻട്രി ഫീസ് ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി http://kochimetroshortfilmfest.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം.
No comments:
Post a Comment