Wednesday, November 5, 2014

വിൻഡോസ് 7 നും 8 ഉം വിപണിയിൽനിന്ന് പിൻവലിക്കുന്നു. പുതിയ ഒാപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 അടുത്ത വര്‍ഷംപുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയ വേര്‍ഷേനുകള്‍ പിന്‍വലിക്കുന്നത്. ഇനി വാങ്ങുന്ന പി.സികളിൽ വിൻഡോസ് 8.1 ആയിരിക്കും ഇൻസ്റ്റാൾ ചെയ്ത് തരിക. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 6 ശതമാനം പേർ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്‍. 24 ശതമാനം പേർ ഉപയോഗിച്ചിരുന്ന വിന്‍ഡോസ് എക്‌സ് പി 17 ശതമാനം പേരിലേക്ക് ചുരുങ്ങി. വിൻഡോസ് എക്സ് പിക്കുള്ള സപ്പോർട്ട് വിൻഡോസ് ഈയിടെ പിൻവലിച്ചിരുന്നു. എന്നാൽ വിൻഡോസ് 7, 8 വേർഷനുകൾക്കുള്ള സപ്പോർട്ട് തുടരും.

No comments:

Post a Comment